ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓര്‍മ്മ പുതുക്കി ചൊവ്വന്നൂര്‍ പഞ്ചായത്ത് കാര്യാലയത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച സുജീവനം ഉദ്യാനം തുറന്ന് കൊടുത്തു.

കുന്നംകുളം: ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ ഓര്‍മ്മ പുതുക്കി ചൊവ്വന്നൂര്‍ പഞ്ചായത്ത് കാര്യാലയത്തിനോട് ചേര്‍ന്ന്  നിര്‍മ്മിച്ച സുജീവനം ഉദ്യാനം തുറന്ന് കൊടുത്തു.
പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ  40 സെന്റ് പ്രത്യേക ചത്വരമാക്കിയാണ് സുജീവനം വയോജന പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്. വിപ്ലവത്തിന്‍റെ അനശ്വര സ്മരണകളുടെ ഓര്‍മ്മ പുതുക്കുന്ന കരിങ്കല്‍ സ്തൂപമാന് ഏറ്റവും ശ്രദ്ധേയം. ജീവിത സമരമാക്കി കാലത്തോട് പൊരുതി മണ്‍മറഞ്ഞു പോയവരുടെ ഓര്‍മ്മക്കായാണ് ഓര്‍മ്മക്കല്ല് സ്ഥാപിച്ചിരിക്കുന്നത്. പത്ത് അടി ഉയരത്തില്‍ നാല് ടണ്‍ ഭാരമുള്ള ഓര്‍മ്മ കല്ല് മനുഷ്യഅദ്ധ്വാനത്തിന്റെ മഹത്വത്തെ അടയാളപ്പെടുത്തി യന്ത്രോപയോഗമില്ലാതെ ഒറ്റക്കല്‍ പാറയില്‍
  ചുമട്ടു തൊഴിലാളികളുടെ കായികാദ്ധ്വാനം മാത്രം ഉപയോഗിച്ചാണ് പ്രതിഷ്ടിച്ചിരി്കുന്നത്. ഇതില്‍ പൊതു ജനങ്ങള്‍ക്ക് അനശ്വര സ്മരണകളുടെ ഓര്‍മ്മ പുതുക്കാനും, പുഷ്പാര്‍ച്ചന നടത്താനും അവസരമുണ്ടാകും. 30 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചതുരത്തിനകത്തെ നിര്‍മ്മിതിയില്‍ കുട്ടികള്‍ക്കായുള്ള വായനശാല, ജെന്റര്‍ റിസോഴ്‌സ സെന്റര്‍, നിയമസഹായ കേന്ദ്രം, നടപ്പാത, തുടര്‍വിദ്യാകേന്ദ്രം,  ജാഗ്രതാ സമിതി കാര്യാലയം,കൌണ്സലിംഗ് സെന്റര്‍ എിവയുമുണ്ട്, കഫ്യേന എ പേരിലുള്ള കോഫി സെന്ററില്‍ അഞ്ച് രൂപക്ക് വയോജനങ്ങള്‍ക്ക് ചായയും ലഘു ഭക്ഷണവും ലഭിക്കും. വാരാന്ത്യങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടുകള്‍ക്കും വിവിധ കലാപരിപാടികള്‍ നടത്തുതിനായി  ആംഫി തിയേറ്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
ഉദ്യാനത്തില്‍ സ്ഥാപിച്ച, ഓര്‍മ്മക്കല്ലില്‍ ആദ്യ പുഷ്പാര്‍ച്ചന നടത്തി മുന്‍ നിയമസഭ സ്പീക്കറും, മന്ത്രയുമായിരുന്ന കെ.രാധാകൃഷ്ണന്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.
 കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാകന്‍ ഓര്‍മ്മകല്ലിലെ ശതദീപ നാളങ്ങള്‍ക്ക് തിരികൊളുത്തി. ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സതീശന്‍  അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കലാമണ്ടലം ഭരണസമിതി അംഗം ടി.കെ.വാസു, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ സംസാരിച്ചു.

Post A Comment: