കുന്നംകുളത്തെ മുനിയറകള്‍ വിസ്മയങ്ങളെന്ന് ലോകപ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, മുനിയറകളെ ലോകത്തിന് പരിചയപ്പെടുത്താന്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിക്കുമെന്ന് മുതുകാട്

കുന്നംകുളം: കുന്നംകുളത്തെ മുനിയറകള്‍ വിസ്മയങ്ങളെന്ന് ലോകപ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, മുനിയറകളെ ലോകത്തിന് പരിചയപ്പെടുത്താന്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിക്കുമെന്ന് മുതുകാട്. നഗരാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചൊവ്വന്നൂരിലെയും കാട്ടകാമ്പാല്‍ ചിറക്കലിലെയും മുനിയറകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവായിരം വര്ഷത്തോളം   പഴക്കമുള്ള ഇവക്കു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വിസ്മയം അടക്കനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ആസുത്രണബോര്‍ഡംഗം സി പി ജോണ്‍, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍, എം എസ് മണികണ്ഠന്‍, പി ആര്‍ എന്‍ നമ്പീശന്‍, ലബീബ് ഹസ്സന്‍ തുടങ്ങിയവരും മുതുകാടിനൊപ്പം മുനിയറകള്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. കുന്നംകുളത് സി സി ടി വി സംഘടിപ്പിച്ച ചടങ്ങിനെത്തിയ മുതുകാട് മുനിയറകളെ കുറിച്ചരിഞ്ഞ് ഇവ സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

Post A Comment: