കാലങ്ങളായി തകര്‍ന്നുകിടക്കുന്ന നഗരത്തിലെ പ്രധാന വണ്‍വേ ജങ്ങ്ഷനാണ് ത്രിവേണി ജങ്ങ്ഷന്‍

കുന്നംകുളം: നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ശീത സമരത്തിന്‌ തല്‍ക്കാലം വിട, നഗരത്തിലെ ഏറെ വിവാദം സൃഷ്ടിച്ച തൃശൂര്‍ റോഡ്‌ ത്രിവേണി  ജങ്ങ്ഷന്‍റെ അറ്റകുറ്റപണികള്‍ ഒടുവില്‍ നഗരസഭതന്നെ ഏറ്റെടുത്തു.
കാലങ്ങളായി  തകര്‍ന്നുകിടക്കുന്ന  നഗരത്തിലെ  പ്രധാന വണ്‍വേ ജങ്ങ്ഷനാണ്  ത്രിവേണി ജങ്ങ്ഷന്‍ .  നഗരസഭാ കൗണ്‍സിലര്‍മാര്‍  കൗണ്‍സില്‍ യോഗങ്ങളില്‍ റോ
ഡ്‌ തകര്‍ന്നത്  സംബന്ധിച്ച് നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നാല്‍ റോഡിന്‍റെ തകര്‍ന്ന ഭാഗത്തിന്‍റെ ഉടമസ്ഥാവകാശത്തെ കുറിച്ച് നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഉടലെടുത്ത  തര്‍ക്കത്തെ തുടര്‍ന്ന് പണികള്‍ നീണ്ടുപോകുകയായിരുന്നു. ഇവിടെ നിരവധി തവണ അപകടങ്ങള്‍ ഉണ്ടായിട്ടും അറ്റകുറ്റപണി നടത്തേണ്ടത് സംബന്ധിച്ച് തര്‍ക്കം തീര്‍ക്കാനായില്ല, അറ്റകുറ്റ പണികള്‍ നടത്തേണ്ടത് പൊതുമരാമത്താണെന്ന് നഗരസഭയുംതങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന പണിയല്ല ഇതെന്ന് മരാമത്ത് വകുപ്പും നിലപാടെടുക്കുകയായിരുന്നു.കുന്നംകുളം ബസ്സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസ്സുള്‍പ്പടെയുളള വാഹനങ്ങള്‍ കോഴിക്കോട്, ഗുരുവായൂര്‍, കൊടുങ്ങലൂര്‍, എറണാകുളം ഭാഗത്തേക്കും  തൃശ്ശൂരില്‍ നിന്നും കുന്നംകുളം വഴി കടന്നുപോകേണ്ട എല്ലാ വാഹനങ്ങളും ഈ ജങ്ങ്ഷനിലൂടെയാണ് കടന്നുപോകേണ്ടത്.  തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ഒരാഴ്ച്ച മുമ്പ് പൊതുമരാമത്ത് വകുപ്പ് വലിയ മെറ്റലുകള്‍ കൊണ്ടുവന്ന് ഇവിടത്തെ കുഴികളില്‍ നിരത്തിയിട്ടു. ഇത് കൂടുതല്‍ അപകട ഭീക്ഷണി ഉയര്‍ത്തിയതോടെയാണ് പണികള്‍ ഏറ്റെടുക്കാന്‍ നഗരസഭ തീരുമാനിച്ചത്. റോഡില്‍ വെള്ളക്കെട്ടിന് കാരണമായിരുന്ന കാനകള്‍ മണ്ണെടുത്ത്‌ ശുചിയാക്കി സ്ലാബുകള്‍ സ്ഥാപിക്കുകയും  പുതിയ ടാറിംഗ് നടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം ആരംഭിച്ച പണികള്‍ ദ്രുതഗതിയില്‍ തീര്‍ക്കാനാണ് നഗരസഭയുടെ ശ്രമം.

Post A Comment: