വരവൂര്‍ തളി മുണ്ടില പറമ്പില്‍ അസീസിന്‍റെ ഭാര്യ ഫാത്തിമ (36)ആണ് മരിച്ചത്

വടക്കാഞ്ചേരി: കുറാഞ്ചേരിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്ന രോഗി കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചു. വരവൂര്‍ തളി മുണ്ടില പറമ്പില്‍ അസീസിന്‍റെ ഭാര്യ  ഫാത്തിമ (36)ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഫാത്തിമയെ വടക്കാഞ്ചേരി ഡിവൈന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തൃശൂരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒറ്റപ്പാലം ഭാഗത്തേക്ക് പോയിരുന്ന കാറിലിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഒറ്റപ്പാലം മോളത്ത് വീട്ടില്‍ ജോളി, ജോണ്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും, ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

Post A Comment: