നഗരത്തില്‍ ഹെല്‍ത്ത് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.കുന്നംകുളം: നഗരത്തില്‍ ഹെല്‍ത്ത് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. തൃശൂര്‍ റോഡിലുള്ള സാഗര്‍ ഹോട്ടല്‍, നഗരത്തിലെ മലബാര്‍ ഹോട്ടല്‍ , എന്നിവിടങ്ങളില്‍ നിന്നും പഴകിയ പൊരിച്ച കോഴി, ഇറച്ചിക്കറികള്‍, പഴകിയ എണ്ണ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ ബസ്സ്റ്റാണ്ടിനകത്ത് പുറത്തേക്ക് ഇറക്കിവെച്ച് കച്ചവടം ചെയ്തിരുന്ന ഫ്രൂട്ട്സ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ല്‍ക്കിടയാക്കുന്ന ഹോട്ടലുകളുടെ പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് സൂപ്രണ്ട് കെ.എസ് ലക്ഷ്മണന്‍ പറഞ്ഞു. കെ.എസ് ലക്ഷ്മണന്‍റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്ക്വാഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സനല്‍കുമാര്‍, ജിതേഷന്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ സജീഷ് എന്നിവര്‍ പങ്കെടുത്തു. 

Post A Comment: