കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ 2016 ലെ ഫെലോഷിപ്പും അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഫെലോഷിപ്പിന് സദനം ബാലകൃഷ്ണന്‍ അര്‍ഹനായി.

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ 2016 ലെ ഫെലോഷിപ്പും അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഫെലോഷിപ്പിന് സദനം ബാലകൃഷ്ണന്‍ അര്‍ഹനായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാരത്‌നം പുരസ്‌കാരത്തിന് സുനന്ദനായരും, എം.കെ.കെ.നായര്‍ പുരസ്‌കാരത്തിന് നടി മഞ്ജുവാര്യരും, മുകുന്ദരാജ സ്മൃതി പുരസ്‌കാരത്തിന് പ്രൊഫ.ജോര്‍ജ് എസ്. പോളും അര്‍ഹരായി. മികച്ച കഥകളി വേഷത്തിനുള്ള അവാര്‍ഡ് കോട്ടയ്ക്കല്‍ നന്ദകുമാറും, കഥകളി സംഗീതത്തിനുള്ള പുരസ്‌കാരത്തിന് കലാമണ്ഡലം എം. ഗോപാലകൃഷ്ണനും അര്‍ഹരായി. കലാനിലയം കുഞ്ചുണ്ണി ചെണ്ടയിലും, കലാമണ്ഡലം കുട്ടി നാരായണന്‍ മദ്ദളത്തിലും, കലാമണ്ഡലം സതീശന്‍ ചുട്ടിയിലും, പെരിങ്ങോട് ചന്ദ്രന്‍ തിമിലയിലും, കലാമണ്ഡലം ശ്രീദേവി നൃത്തത്തിലും പുരസ്‌കാരത്തിന് അര്‍ഹരായി. മികച്ച തുള്ളല്‍ കലാകാരനുള്ള പുരസ്‌കാരത്തിന് കലാമണ്ഡലം ബാലകൃഷ്ണനും, കൂടിയാട്ട കാലകാരനുള്ള പുരസ്‌കാരത്തിന് മാണി ദാമോദര ചാക്യാരും, കലാമണ്ഡലം വി.അച്യുതാനന്ദന്‍ മിഴാവിലും, കലാമണ്ഡലം പി.കൃഷ്ണകുമാര്‍ മൃദംഗത്തിലും പുരസ്‌കാരത്തിനര്‍ഹരായി. മരണാനാന്തര ബഹുമതിക്കുള്ള പുരസ്‌കാരത്തിന് മാര്‍ഗിസതിയും അര്‍ഹയായതായി ഭാരവാഹികള്‍ അറിയിച്ചു. പുരസ്‌കാരങ്ങള്‍ ഈ മാസം 9ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. വികസനകാര്യ സമിതി ചെയര്‍മാന്‍ എന്‍. ആര്‍ ഗ്രാമപ്രകാശ് , ഭരണസമിതി അംഗം ടി.കെ.വാസു, രജിസ്ട്രാര്‍ ഡോ. കെ.കെ.സുന്ദരേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു


Post A Comment: