കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന്‍ വീട്ടില്‍ ജെറീഷ് 32, കുന്നംകുളം കുറുക്കന്‍പാറ ഉപ്പുങ്ങല്‍ വീട്ടില്‍ സുധീര്‍ 42 എന്നിവരാണ് പിടിയിലായത്.

കുന്നംകുളം: വീട്ടിലേക്കു വിളിച്ചുവരുത്തി ഭീഷണിപെടുത്തി പണം തട്ടിയ രണ്ടുപേര്‍ അറെസ്റ്റില്‍. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന്‍ വീട്ടില്‍ ജെറീഷ് 32, കുന്നംകുളം കുറുക്കന്‍പാറ ഉപ്പുങ്ങല്‍ വീട്ടില്‍ സുധീര്‍ 42 എന്നിവരാണ് പിടിയിലായത്. ചെറുവത്താനി വലിയവലപ്പില്‍ ജുബീഷിന്റെ പരാതിയില്‍ കുന്നംകുളം എസ്ഐ യു കെ ഷാജഹാന്‍ ആണ് പ്രതികളെ പിടികൂടിയത്. ജുബീഷിനെ വീട്ടിലേക്കു വിളിച്ചു വരുത്തിയ ജെറീഷും സുധീറും ചേര്‍ന്ന് കഴുത്തില്‍ വാള്‍  വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

Post A Comment: