പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് മാനദന്ധങ്ങള്‍ പാലിക്കാതെ കെട്ടിട നമ്പര്‍ ഇട്ടുനല്‍കിയതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്

കുന്നംകുളം: കടവല്ലൂര്‍ പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക അഴിമതിയെന്ന് ആരോപണം. പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് മാനദന്ധങ്ങള്‍ പാലിക്കാതെ കെട്ടിട നമ്പര്‍ ഇട്ടുനല്‍കിയതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ ഒറ്റപിലാവ് സ്വദേശി ഖാലിദ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിച്ചില്ല. പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നിര്‍മിച്ച അഞ്ചുമുറി കെട്ടിടത്തിലെ മുറികള്‍ക്കും, അറയ്ക്കലിലെ കെട്ടിടത്തിനും ഇത്തരത്തില്‍ നമ്പര്‍ അനുവദിച്ചു നല്‍കിയത് കൃത്യമായ പരിശോധനകള്‍ നടത്താതെയാണെന്നും ഖാലിദ്‌ പറയുന്നു. വ്യാപാര ആവശ്യത്തിനുള്ള ഈ കെട്ടിടങ്ങളില്‍ ശുചിമുറികളോ, മഴവെള്ള സംഭരണിയോ നിര്‍മ്മിക്കാതെയാണ് പഞ്ചായത്ത്അധികൃതര്‍ ഈ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.

Post A Comment: