ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേ മു​ക്ക​ത്ത് ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ല്‍ സം​ഘ​ര്‍​ഷം.

മു​ക്കം: ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേ മു​ക്ക​ത്ത് ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ല്‍ സം​ഘ​ര്‍​ഷം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ക​രെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സേ​റ്റേ​ഷ​നു മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ സ​മ​ര​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ നി​ര​വ​ധി സ​മ​ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലും പു​റ​ത്തു​മാ​യി നി​ര​വ​ധി സ​മ​ര​ക്കാ​രാ​ണ് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ത്. ആ​ള്‍​കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ​പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സ​മ​ര​ക്കാ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​താ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്ക് ഇ​ട​യാ​ക്കി​യ​ത്. സം​ഘ​ര്‍​ഷം ക​ന​ത്ത​തോ​ടെ പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. സ​മ​ര​ക്കാ​ര്‍ പോ​ലീ​സി​നു നേ​രെ ക​ല്ലേ​റും ന​ട​ത്തി. ക​ല്ലേ​റി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. നി​ര്‍​ദി​ഷ്ട കൊ​ച്ചി-​മം​ഗ​ലാ​പു​രം ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേ എ​ര​ഞ്ഞി​മാ​വി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ള​മാ​യി നി​ര്‍​ത്തി​വ​ച്ച ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് രാ​വി​ലെ വ​ന്‍ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ല്‍ ഗെ​യി​ല്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​യ​പ്പോ​ള്‍ സ​മ​ര​ക്കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. ഇ​തും സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. ഗെ​യി​ലി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ സ​മ​ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ നി​ന്ന് ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ള്‍​ക്ക് തു​ട​ക്കം. തു​ട​ര്‍​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി സ​മ​ര​ക്കാ​രെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ലാ​ത്തി ചാ​ര്‍​ജി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ്ര​ദേ​ശ​ത്തെ സ​മ​ര​പ്പ​ന്ത​ലും പോ​ലീ​സ് പൊ​ളി​ച്ചു മാ​റ്റി.

Post A Comment: