ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗയെ (21) ആണ് കാമുകന്‍ അര്‍ജുന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്


ദില്ലി ; കാമുകിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ വൈകുന്നേരത്തോടെ ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗയെ (21) ആണ് കാമുകന്‍ അര്‍ജുന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. 'വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ കുട്ടിയെ അന്വേഷിച്ച്‌ അര്‍ജുന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടി ഇട്ടിരുന്നു. വാതില്‍ പൊളിച്ച്‌ അകത്തുകടന്ന വീട്ടുകാര്‍ യോഗയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും തുടര്‍ന്ന് ഞങ്ങളെ വിവരം അറിയിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ബിരുദ വിദ്യാര്‍ത്ഥിനിയായ യോഗയും നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അര്‍ജുനും പ്രണയത്തിലായിരുന്നു. പിന്നീട് ഇവര്‍ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അര്‍ജുന്‍ വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയതാണോ അതോ പെണ്‍കുട്ടി സ്വയം പോയതാണോ എന്നു അന്വേഷിച്ച്‌ വരികയാണ് സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ തുടങ്ങിയതായും പോലീസ് പറഞ്ഞു.

Post A Comment: