രവിയെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കുന്നംകുളം: പോര്‍ക്കുളം കരുവാന്‍പടിയില്‍ ബിജെപി പ്രകടനത്തിനു നേരെ ആക്രമണത്തിന് ശ്രമമെന്നാരോപണം, സിപിഎം പ്രവര്‍ത്തകന്‍ പോലിസ് പിടിയില്‍. കഴിഞ്ഞ ദിവസം നടന്ന സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനത്തിനു നേരെ നാലംഗ സിപിഎം സംഘം ആക്രമണത്തിന് ശ്രമിക്കുകയായിരുന്നത്രെ, സംഘത്തില്‍ ഉണ്ടായിരുന്ന രവിയെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഇരുമ്പ് വടി കണ്ടെടുത്തിട്ടുണ്ട്.

Post A Comment: