ആചാര വിരുദ്ധമായി യുവതി ശബരിമല സന്നിധാനത്തെത്തി
ശബരിമല: ആചാര വിരുദ്ധമായി യുവതി ശബരിമല സന്നിധാനത്തെത്തി. തെലങ്കാന സ്വദേശിയായ 31വയസുകാരി പാര്‍വതിയാണ് സന്നിധാനം നടപ്പന്തല്‍ വരെയെത്തിയത്. ഇവരെ പൊലിസ് പിടികൂടി മടക്കിഅയച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്. സന്നിധാനത്തെ വലിയ നടപ്പന്തല്‍ വരെയെത്തിയ പാര്‍വ്വതിയെ സംശയം തോന്നി പൊലിസ് പിടികൂടുകയായിരുന്നു. തിരിച്ചറിയല്‍ രേഖകളുടെ പരിശോധനയില്‍ ഇവര്‍ക്ക് 31 വയസ്സേ ഉള്ളുവെന്ന് വ്യക്തമായി. ഇതോടെ പാര്‍വതിയെ് പൊലിസ് സംരക്ഷണയില്‍ തിരിച്ചയച്ചു. നിലവില്‍ 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദനീയമല്ല. പമ്പയില്‍ വനിതാ പൊലിസുകാരുടേയും ദേവസ്വം ഗാര്‍ഡുകളുടേയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണ സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ യുവതി നടപ്പന്തല്‍ വരെയെത്തിയത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തല്‍. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: