കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം
തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം. ഇന്ന് രാവിലെയാണ് പത്രവിതരണം നടത്തുകയായിരുന്ന കുമാറിനെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുമാറിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ സംഭവത്തിന്‍റെ വീഡിയോ പുറത്തായി. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Post A Comment: