കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിന് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി .

ഗുരുവായൂര്‍ :  കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിന് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി . തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‌ട്ടം നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് 3ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകുളത്തെ വീട്ടില്‍ മൃതദേഹം എത്തിച്ചു . മൃതദേഹം ഒരു നോക്ക് കാണാനായി ആയിരകണക്കിന് പ്രവര്‍ത്തകര്‍ ആണ് ബ്രഹ്മകുളം കോളനിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് . വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ അടുത്തുള്ള സ്ഥലത്ത് പന്തല്‍ ഇട്ട് അവിടെയാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചത് . ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ,ആര്‍ എസ് എസ് പ്രാന്ത് പ്രചാരക് ഹരികൃഷ്ണ കുമാര്‍ ,ആര്‍ എസ് എസ് സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷ്‌ ,സമ്പര്‍ക്ക് പ്രമുഖ് രാധാകൃഷ്ണന്‍ ,സേവാ പ്രമുഖ് ആര്‍ വിനോദ്, പ്രചാരക് പ്രമുഖ് കെ ഗോവിന്ദന്‍ കുട്ടി , ഹിന്ദു ഐ ക്യ വേദി സംസ്ഥാന സെക്രട്ടറി പി കെ സുധാകരന്‍ ,ബി ജെ പി സംസ്ഥാന ഭാരവാഹികള്‍ ആയ അഡ്വ ബി ഗോപാലകൃഷ്ണന്‍ , പി കെ വേലായുധന്‍ ,പി എം ഗോപിനാഥ് , ജില്ല പ്രസിഡന്റ് എ നാഗേഷ് ,ദയാനന്ദന്‍ മാമ്പുള്ളി  തുടങ്ങി പരിവാര്‍ സംഘടനകളുടെ മിക്ക നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു .
പൊതു ദര്‍ശനത്തിനു ശേഷം വീട്ടിലേക്ക് മൃതദേഹം മാറ്റി . ആനന്ദിന് അമ്മ അംബിക അന്ത്യ ചുംബനം നല്‍കി . തുടര്‍ന്ന് ചെറുതുരുത്തിയിലെ ശാന്തി തീരത്തേക്ക് കൊണ്ട് പോയി സംസ്കരിച്ചു . ത്യശു റേഞ്ച് ഐ.ജി എം.ആ അജിത്കുമാ,എസ്.പി ജി.എച്ച് യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണ രാഹു നായ എന്നിവരുടെ നേത്യത്വത്തി പോലീസ് സംഘം വിലാപയാത്രയിലും പൊതുദശനസമയത്തുമെല്ലാം സ്ഥലത്തുണ്ടായിരുന്നു.


Post A Comment: