സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ഡി.ജി.പി ജേക്കബ് തോമസ്.കൊച്ചി: സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ഡി.ജി.പി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോള്‍ എന്തുകൊണ്ട് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും, ഉദ്യോഗസ്ഥര്‍ക്ക് കാര്യശേഷി കുറഞ്ഞതാണോ കൂടിയതാണോ അതിനു കാരണമെന്ന് ജേക്കബ് തോമസ് ചോദിച്ചു. കൊച്ചിയില്‍ പുസ്തക പ്രകാശന വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് തോമസിന്‍റെ വിമര്‍ശം. അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്‍റെ കര്‍ത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Post A Comment: