2022ഓടുകൂടി ഇന്ത്യ പൂര്‍ണമായും രാമരാജ്യമാകുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്




ലഖ്​നോ: 2022ഓടുകൂടി ഇന്ത്യ പൂര്‍ണമായും രാമരാജ്യമാകുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന്​ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണ്​ ആദിത്യനാഥ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത്​ അവൈദ്യനാഥി​​ന്‍റെ സ്വപ്​നങ്ങള്‍ യാഥാര്‍ഥ്യത്തോട്​ അടുക്കുകയാണെന്നും ആദിത്യനാഥ്​ ഹിന്ദുസ്​ഥാന്‍ ടൈംസിനോട്​ പറഞ്ഞു. 2022ഓടുകൂടി മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ മുക്​തമാക്കി രാമരാജ്യം സ്​ഥാപിക്കുക എന്നതാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന്​ ആദിത്യനാഥ്​ വ്യക്​തമാക്കി. യു.പി​ മന്ത്രിസഭയുടെ ഒന്നാം വര്‍ഷികത്തില്‍ ക്ഷേത്രത്തിന്​ തറക്കല്ലിടണമെന്ന ദിശയിലാണ്​ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്​. അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും ആദിത്യനാഥ്​ പറഞ്ഞു. യോഗി ആദിത്യനാഥി​ന്‍റെ വിവാദമായ താജ്​മഹല്‍ സന്ദര്‍ശന​ത്തെ സംബന്ധിച്ച ചോദ്യത്തോട്​ ​എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരുമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുള്‍പ്പെടുമെന്നും ആദിത്യനാഥ്​ പ്രതികരിച്ചു.

Post A Comment: