എയര്‍ ഏഷ്യയില്‍ യുവതിയ്ക്കു നേരെ മാനഭംഗ ശ്രമം നടന്നതായി പരാതി.


ദില്ലി: എയര്‍ ഏഷ്യയില്‍ യുവതിയ്ക്കു നേരെ മാനഭംഗ ശ്രമം നടന്നതായി പരാതി. എയര്‍ ഏഷ്യയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
റാഞ്ചിയില്‍നിന്നും ബംഗളൂരുവിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം നടന്നത്. വിമാനത്തിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നുവെന്നും, ഇതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും, മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ വിമാനത്തിനു പുറത്തു വച്ചും തന്നെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു.

Post A Comment: