ആര്‍.കെ നഗറില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ചതോടെ ഒഴിവ് വന്ന ആര്‍.കെ നഗറിലെ സീറ്റില്‍ ഡിസംബര്‍ 31നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മണ്ഡലത്തില്‍ ഒരു ലക്ഷം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ഇത് മാറ്റണമെന്നും പ്രതിപക്ഷമായ ഡി.എം.കെ കോടതിയില്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ രാഷ്ട്രീയത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി ജയലളിത മരിക്കുന്നത്. തുടര്‍ന്ന് ആര്‍.കെ നഗറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായി പണമൊഴുക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍.കെ നഗറില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Post A Comment: