സീ​സ​ണി​ല്‍ നാ​ല് സൂ​പ്പ​ര്‍​സീ​രീ​സ് കിരീടം നേടിയ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് മറ്റൊരു നേട്ടത്തിന് കുടി അര്‍ഹനായി.
ദില്ലി: സീ​സ​ണി​ല്‍ നാ​ല് സൂ​പ്പ​ര്‍​സീ​രീ​സ് കിരീടം നേടിയ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് മറ്റൊരു നേട്ടത്തിന് കുടി അര്‍ഹനായി.
ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ (ബി​ഡ​ബ്ല്യു​എ​ഫ്) റാ​ങ്കിം​ഗി​ല്‍ ശ്രീ​കാ​ന്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മാ​ണ് ശ്രീ​കാ​ന്ത് കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു ശ്രീ​കാ​ന്ത് കിടിലന്‍ വിജയങ്ങള്‍ക്കൊടുവിലാണ് പുതിയ നേട്ടം കൈവരിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ , ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍ എന്നി നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ ശ്രീകാന്ത് ഈ വര്‍ഷം നേടി. 2015 ജൂ​ണി​ല്‍ മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച നേ​ട്ടം. ചൈ​നീ​സ് താ​രം ലി​ന്‍​ഡാ​നെ​യും കൊ​റി​യ​ന്‍ താ​രം സ​ണ്‍​വാ​ന്‍ ഹോ​യെ​യും പി​ന്ത​ള്ളി​യാ​ണ് ശ്രീ​കാ​ന്ത് ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. നേ​ര​ത്തെ ശ്രീ​കാ​ന്തി​നെ പ​ത്മ​ശ്രീ പു​ര​സ്കാ​ര​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി വി​ജ​യ് ഗോ​യ​ലാ​ണ് ശ്രീ​കാ​ന്തി​നെ പ​ത്മ​ശ്രീ പു​ര​സ്കാ​ര​ത്തി​നു ശി​പാ​ര്‍​ശ ചെ​യ്ത​ത്.

Post A Comment: