അവധിയെടുത്ത് വീട്ടില്‍ പോയ സൈനികനെ ഭീകരര്‍ പിന്തുടര്‍ന്ന് വധിച്ചുശ്രീനഗര്‍: അവധിയെടുത്ത് വീട്ടില്‍ പോയ സൈനികനെ ഭീകരര്‍ പിന്തുടര്‍ന്ന് വധിച്ചു. ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇര്‍ഫാന്‍ ദര്‍ (23)ആണു മരിച്ചത്. ശരീരം മുഴുവനും വെടിയേറ്റ നിലയില്‍ ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ നിന്നാണ് സൈനികന്‍റെ മൃതദേഹം കണ്ടെത്തിയത്. ഷോപ്പിയാനിലെ സെന്‍സെന്‍ സ്വദേശിയാണ് ഇര്‍ഫാന്‍. മൃതദേഹം കണ്ട സ്ഥലവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഇദ്ദേഹത്തിന്‍റെ കാറും സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി അംബാര്‍കര്‍ ശ്രിറാം പറഞ്ഞു. അവധിയെടുത്ത് വീട്ടില്‍ പോയ രണ്ട് സൈനികരെ ഇതിന് മുന്‍പും ഭീകരര്‍ വധിച്ചിരുന്നു. ഇര്‍ഫാന്‍ ദറിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചിച്ചു.

Post A Comment: