മതതീവ്രവാദികള്‍ സിപിഎമ്മിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.






തിരുവനന്തപുരം: സഹജ സ്വഭാവമായ കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്‍റെ തെളിവാണ് ഗുരുവായൂരിലെ ആനന്ദിന്‍റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സിപിഎം ഭീകര സംഘടനയാണെന്ന ബിജെപി നിലപാട് ശരിവെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മതതീവ്രവാദികള്‍ സിപിഎമ്മിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ജിഹാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സിപിഎം പുലര്‍ത്തുന്ന ബന്ധമാണ് കൊലപാതകങ്ങള്‍ക്ക് കാരണം. ഇതിനെതിരെ ജനമന:സാക്ഷി ഉണരണം. കേരളത്തെ വീണ്ടും കൊലക്കളമാക്കാന്‍ ആരും അനുവദിക്കരുത്. ബിജെപി ഇത്രയധികം സംയമനം പാലിച്ചിട്ടും വീണ്ടും കൊലപാതകങ്ങള്‍ സിപിഎം ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനന്ദിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post A Comment: