കശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ്​ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കണമെന്നത് ജനങ്ങളുടെ വികാരമാണെന്നും അത് മാനിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി


ശ്രീനഗര്‍: കശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ്​ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കണമെന്നത് ജനങ്ങളുടെ വികാരമാണെന്നും അത് മാനിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

സ്വയംഭരണാവകാശം എന്നത് ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗമാണ്. എന്നാല്‍ അതിനെ രാജ്യദ്രോഹമെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. രാജ്യത്തിനകത്ത് തന്നെ സ്വയംഭരണമെന്നത് നല്ല ആശയമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമായാല്‍ അത് ചരിത്രപരമാകുമെന്നും അവര്‍ കുറിച്ചു. കശ്മീരിന്‍റെ കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ജമ്മു കശ്മീരിന്‍റെ ഭൂമിയും ഉപയോഗിക്കണമെന്നും മെഹബൂബ വ്യക്തമാക്കി. കശ്മീരിന്‍റെ പ്രത്യേക അധികാരം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തി തന്‍റെ നിലപാട് വ്യക്തമാക്കിയത്

Post A Comment: