ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച്‌ ചുഴലിക്കാറ്റ്.


ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച്‌ ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര്‍ മരണപ്പെട്ടു. ചൊവ്വാഴ്ച കൊടുങ്കാറ്റിനുശേഷം വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ റോഡുകളും, ഗ്രാമങ്ങളും, വീടുകളും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായും, നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സമീപത്തുള്ള രണ്ടു വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു. എന്നാല്‍ വീണ്ടും തുറന്നു. അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ ഭയത്തില്‍ ഇന്തോനേഷ്യയിലെ വിമാന സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Post A Comment: