ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ സാംസ്കാരിക മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. പ്രശസ്ത ബംഗാളിനടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.

തൃശൂര്‍: 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു  മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട്  നിശാഗന്ധിയില്‍ സാംസ്കാരിക മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍  നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള  ഉദ്ഘാടനംചെയ്യും. പ്രശസ്ത ബംഗാളിനടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും.
ഇത്തവണ  സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍  സംവിധായകന്‍ അലക്സാണ്ടര്‍ സോകുറോവിനെയാണ്. അദ്ദേഹത്തിന്‍െറ ആറു  ചിത്രങ്ങള്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി  പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, (Lino  Brocka) കെ.പി കുമാരന്‍ എന്നിവരുടെ റെട്രോസ്പെക്ടീവും മേളയില്‍  ഉണ്ടായിരിക്കും. കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്എന്ന വിഭാഗത്തില്‍  ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ്  ഹറൂണ്‍ (Mahamat Saleh Haroun), മെക്സിക്കന്‍ സംവിധായകന്‍ മിഷേല്‍  ഫ്രാങ്കോ (Michel Franco) എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.  ആറ്  സിനിമകള്‍ ഐഡന്‍റിറ്റി ആന്‍റ് സ്പേസ്എന്ന വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍,  റിസ്റ്റോര്‍ഡ് ക്ളാസിക്സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു പാക്കേജുകള്‍.
മല്‍സര  വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളാണുള്ളത്. പ്രേംശങ്കര്‍ സംവിധാനംചെയ്ത രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്‍െറ ഏദന്‍ എന്നിവയാണവ. മലയാള സിനിമ  ഇന്ന്എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്ത  ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്‍െറ ഹൃദയം  എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മല്‍സര വിഭാഗത്തില്‍  രണ്ട് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഹിന്ദി ചിത്രമായ ന്യൂട്ടണ്‍,  ആസാമീസ്  ചിത്രമായ വില്ളേജ് റോക്സ്റ്റാര്‍സ്. ഇന്ത്യന്‍ സിനിമ ഇന്ന്എന്ന  വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
  വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍. മോഹനന്‍, ഐ.വി ശശി,  കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട്  അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഡെലിഗേറ്റ്  ഫീ ഇത്തവണ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350  രൂപയാണ് ഫീസ്. 14 തിയറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം.


Post A Comment: