പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നടി അമല പോള്‍ ഹാജരാക്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തികൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നടി അമല പോള്‍ ഹാജരാക്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. എസ് ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റ് 9നാണ്. ഒരാഴ്ച മുമ്പാണ് അമല പോള്‍ പുതുച്ചേരിയില്‍ വാടകച്ചീട്ട് ഉണ്ടാക്കിയത്. അമല പോളിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിലപാട്. ഒരാഴ്ചക്കുള്ളില്‍ വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അമല പോളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post A Comment: