തൊഴില്‍ സംവരണം രാജ്യത്തെ നശിപ്പിക്കുമെന്ന് മുന്‍ റസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.


ദില്ലി: തൊഴില്‍ സംവരണം രാജ്യത്തെ നശിപ്പിക്കുമെന്ന് മുന്‍ റസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വിശാലാര്‍ഥത്തിലുള്ള വികസനവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് രാജ്യത്തിന് ആവശ്യം. അതിന് പകരം രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴില്‍ സംവരണങ്ങള്‍ പോലുള്ള സുഗമമായ പരിഹാരങ്ങള്‍ തേടുന്നത് ഗുണകരമല്ലെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രബലരായ സമൂഹങ്ങള്‍ പോലും സംവരണത്തിന് വേണ്ടി സമരം ചെയ്യുന്നു. ഗുജറാത്തിലെ പാട്ടീദാര്‍ പ്രക്ഷോഭത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടായിരുന്നു രഘുറാം രാജന്‍റെ അഭിപ്രായപ്രകടനം.

ജനപ്രിയ ദേശീയതക്ക് നശിപ്പിക്കാനുള്ള കഴിവുമുണ്ട്. തങ്ങള്‍ വിവേചനത്തിന് ഇരയാകുന്നുവെന്ന് ഭൂരിപക്ഷം ചിന്തിക്കുന്നു. ലോകത്താകെ എന്നത് പോലെ ഇന്ത്യയിലും ഈ വികാരം നിലനില്‍ക്കുന്നു. ഇന്ത്യയിലെ പല പ്രബല വിഭാഗങ്ങളും സംവരണത്തിന് വേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മറ്റ് പല പ്രശ്നങ്ങളെയും എന്ന പോലെ തൊഴിലില്ലായ്മയേയും നേരിടാന്‍ നാം പ്രാപ്തരാകേണ്ടിരിക്കുന്നുവെന്നും മുന്‍ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

Post A Comment: