സ​ലേ​രി​യി​ലെ വീ​ട്ടി​ല്‍ ത​ല ത​ക​ര്‍​ന്ന നി​ല​യി​ല്‍ അ​റു​പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ബാ​ര​ന്‍: ബ​ലാ​ത്സം​ഗ​ശ്ര​മത്തിന്നിടെ വ​യോ​ധി​ക​യെ അ​യ​ല്‍​വാ​സി ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ന്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ​ലേ​രി​യി​ലെ വീ​ട്ടി​ല്‍ ത​ല ത​ക​ര്‍​ന്ന നി​ല​യി​ല്‍ അ​റു​പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ധി​ക​യു​ടെ അ​യ​ല്‍​വാ​സി​യാ​യ സു​രാ​ജ്മ​ല്‍ അ​ഹേ​ദി എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ദ്യ​ല​ഹ​രി​യി​ല്‍ വ​യോ​ധി​ക​യെ താ​ന്‍ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍, അ​വ​ര്‍ എ​തി​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് താ​ന്‍ അ​വ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച്‌ ത​ല​യ്ക്ക​ടി​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​ത്.


Post A Comment: