ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്ത് വിട്ടത്. കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സി അണിഞ്ഞ താരം കൂടിയാണ് ജിങ്കൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ വൻ മതിൽ സന്ദേശ് ജിങ്കൻ ഇനി നായകന്‍റെ  ബാൻഡ് കൈകളിലേന്തും. ഐഎസ്എൽ ഒന്നാം സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്‍റെ നെടുംതൂണായിരുന്ന ജിങ്കന് അർഹിച്ച അംഗീകാരമാണ് നായകത്വത്തിലൂടെ കൈവന്നിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്ത് വിട്ടത്.
കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ തവണ ജേഴ്സി അണിഞ്ഞ താരം കൂടിയാണ് ജിങ്കൻ. വെസ് ബ്രൗൺ, ബെർബറ്റോവ് എന്നിവർ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത് എങ്കിലും ടീം മാനേജ്മെന്റ് ഏറ്റവും മികച്ച തീരുമാനം തന്നെ എടുക്കുകയായിരുന്നു.
കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കൻ ഇതുവരെ ബൂട്ടു കെട്ടിയിട്ടുള്ളത്. 2020 വരെയാണ് ഇപ്പോൾ ജിങ്കന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് ജിങ്കൻ തിരിച്ച് കൊച്ചിയിൽ എത്തിയത്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ക​ഴി​ഞ്ഞ സീ​സ​ണു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ താ​ര​ങ്ങ​ളി​ലും സ​മീ​പ​ന​ത്തി​ലു​മെ​ല്ലാം മാ​റ്റ​ങ്ങ​ളു​മാ​യാ​ണു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ​യെ​ത്തു​ന്ന​ത്. പ​രി​ശീ​ല​ക​നാ​യി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ല്‍ അ​ല​ക്സ് ഫെ​ര്‍ഗൂ​സ​നൊ​പ്പം പ്ര​വ​ര്‍ത്തി​ച്ച റെ​നി മ്യൂ​ല​സ്റ്റി​ന്‍ എ​ത്തി​യ​പ്പോ​ള്‍ത്ത​ന്നെ ന​യം വ്യ​ക്ത​മാ​യി​രു​ന്നു. വെ​സ് ബ്രൗ​ണി​നെ​യും ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വി​നെ​യും എ​ത്തി​ച്ച​പ്പോ​ള്‍ കു​റ​ച്ചു കൂ​ടി കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ട്ടു. പ്ലെ​യ​ര്‍ ഡ്രാ​ഫ്റ്റി​ല്‍ ഇ​യാ​ന്‍ ഹ്യൂ​മി​നെ​യും നേടിയെടുത്തതോടെ കിരീടത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമായി.

Post A Comment: