വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാല് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയ നടന്‍ ദിലീപ് പാസ്പോര്‍ട്ട് തിരിച്ചുവാങ്ങുന്നതിനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. ദുബായിലെ തന്‍റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്‍റെ ഉദ്ഘാടനത്തിന് പോകുന്നതിനായാണ് ദിലീപ് ഹൈക്കോടതിയില്‍നിന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയിരുന്നത്. വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാല് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്പോര്‍ട്ട് തിരികെ നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Post A Comment: