തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ കാലാവധി രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സ് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ കാലാവധി രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സ് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമെന്ന്  ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ആചാരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ സര്‍ക്കാരിനുള്ള വിയോജിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.  തന്‍റെ ഭരണകാലത്ത് ദേവസ്വം ബോര്‍ഡില്‍ യാതൊരു അഴിമതിയും ഉണ്ടായിരുന്നില്ള. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് പ്രത്യേക മന്ത്രി സഭായോഗം ചേര്‍ന്നാണ് തിരുവതാംകൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ അംഗീകരിച്ച  ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിരിക്കുകയാണ്.

Post A Comment: