വാട്സ്‌ആപ്പ് പ്രവര്‍ത്തന രഹിതമായത് ചര്‍ച്ചയായി മാറിയതിനു പിന്നാലെയാണ് സഹസ്ഥാപനമായ ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍.വാട്സ്‌ആപ്പ് പ്രവര്‍ത്തന രഹിതമായത് ചര്‍ച്ചയായി മാറിയതിനു പിന്നാലെയാണ് സഹസ്ഥാപനമായ ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ഇന്ത്യയിലാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. കൂടാതെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും ഇന്‍സ്റ്റഗ്രാമിന് പ്രശ്നങ്ങളുണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഫീഡ് റിഫ്രഷ് ആവുന്നില്ലെന്നും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമുള്ള പരാതിയാണ് പ്രധാനമായുമുള്ളത്. മണിക്കൂറുകളോളം ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം ഡൗണ്‍ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികള്‍ പ്രചരിക്കുന്നത്.

Post A Comment: