കശ്മീരില്‍ അതിര്‍ത്തി ലംഘിച്ച്‌ പാകിസ്താന്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്.
ശ്രീനഗര്‍: കശ്മീരില്‍ അതിര്‍ത്തി ലംഘിച്ച്‌ പാകിസ്താന്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് കശ്മീരിലെ രാജോരിയില്‍ വെടിവെപ്പുണ്ടായതെന്ന്‍ സൈനിക വക്താവ് അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല വെള്ളിയാഴ്ചയും പാക്കിസ്താന്‍ അതിര്‍ത്തി ലംഘിച്ച്‌ കശ്മീരിലെ നൗഷാരയില്‍ ആക്രമണം നടത്തിയിരുന്നു. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തതായും സൈന്യം അറിയിച്ചു.ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അതിര്‍ത്തി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പാക് ആക്രമണം.

Post A Comment: