അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ മൃതദേഹം സംസ്കരിച്ചു.ഡാലസ്: അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ മൃതദേഹം സംസ്കരിച്ചു. ഉറ്റബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് സംസ്ക്കാര ചടങ്ങ് നടത്തിയത്. എന്നാല്‍, കുടുംബത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്‍റെ വിവരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം ഏഴിന് കാണാതായ ഷെറിന്‍റെ മൃതദേഹം ഒരാഴ്ച മുന്‍പാണ് വീടിനടുത്തുള്ള കലുങ്കിനടിയില്‍ നിന്ന് കണ്ടെടുത്തത്. നിര്‍ബന്ധിച്ച്‌ പാലുകുടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസതടസമുണ്ടായാണ് ഷെറിന്‍ മരിച്ചതെന്ന് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് മൊഴി നല്‍കിയിരുന്നു. മരണകാരണത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ വെസ്ലി ജയിലിലാണ്.

Post A Comment: