ഗുജറാത്തിലെ വധോദരയില്‍ ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഏഴു പേര്‍ മരിച്ചു.വധോദര: ഗുജറാത്തിലെ വധോദരയില്‍ ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഏഴു പേര്‍ മരിച്ചു. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. നിരവധി കുടുംബങ്ങള്‍ താമസിച്ച കെട്ടിടമാണ് തകര്‍ന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. ബുധനാഴ്ച വൈകിട്ടാണ് കെട്ടിടം തകര്‍ന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: