എന്‍സിപി ദേശീയ നേതൃത്വവുമായി ടിപി പീതാംബരനും തോമസ് ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ അന്തിമതീരുമാനമായത്തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. എന്‍സിപി ദേശീയ നേതൃത്വവുമായി ടിപി പീതാംബരനും തോമസ് ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ അന്തിമതീരുമാനമായത്. ടി.പി പീതാംബരനാണ് തോമസ് ചാണ്ടിയുടെ രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്. പിണറായി മന്ത്രിസഭയില്‍ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി.

Post A Comment: