മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഹൈകോടതി വിധിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുണ്ട്. രണ്ട് ജഡ്ജിമാരാണ് കേസ് കേട്ടത്. എന്‍.സി.പി എങ്ങനെയാണ് ചിന്തിക്കുന്നതെന്നും മനസ്സിലാക്കാനുണ്ട് - പിണറായി വ്യക്തമാക്കി. രാജിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.

Post A Comment: