ഇന്ത്യയുടെ ചിലവ് കുറഞ്ഞ റോക്കറ്റ് വരുന്നതോടെ ആഗോള ഉപഗ്രഹ വിക്ഷേപണം ഇന്ത്യയുടെ കൈകളില്‍ എത്തുംദില്ലി: ഉപഗ്രഹ വിക്ഷേപണത്തിന്‍റെ ചിലവും സമയവും കുറയ്ക്കാനായി എളുപ്പത്തില്‍ യോജിപ്പിക്കാവുന്ന റോക്കറ്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണു ഐഎസ്‌ആര്‍ഒ. മൂന്നുദിവസം കൊണ്ട് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റോക്കറ്റാണ് ഐഎസ്‌ആര്‍ഒ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഉപയോഗിക്കുന്ന പിഎസ്‌എല്‍വി റോക്കറ്റുകള്‍ തയ്യാറാക്കുന്നതിനായി 30 മുതല്‍ 40 ദിവസം വരെ സമയമെടുക്കും. മാത്രമല്ല കോടികള്‍ രൂപ ചിലവു വരുകയും ചെയ്യും. ഇന്ത്യയുടെ ചിലവ് കുറഞ്ഞ റോക്കറ്റ് വരുന്നതോടെ ആഗോള ഉപഗ്രഹ വിക്ഷേപണം ഇന്ത്യയുടെ കൈകളില്‍ എത്തും. 500 മുതല്‍ 700 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളവയാകും പുതിയ റോക്കറ്റുകള്‍. 500 മുതല്‍ 700 കിലോമീറ്റര്‍ വരെയുള്ള ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും. നിലവിലുള്ള റോക്കറ്റിനേക്കാള്‍ ഇവയ്ക്കു ഭാരം കുറവായിരിക്കും. നാനോ സാറ്റലൈറ്റുകളുടെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണു പുതിയ റോക്കറ്റ് വികസിപ്പിക്കാന്‍ ഐഎസ്‌ആര്‍ഒ ശ്രമിക്കുന്നത്. നിയുക്ത റോക്കറ്റിന്‍റെ രൂപരേഖ ഐഎസ്‌ആര്‍ഒ തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് വിവരം.

Post A Comment: