പഞ്ചാബിലെ ലുധിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറി തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറി തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ലുധിയാനയിലെ വ്യവസായ മേഖലയായ ചീമ ചൗക്കിലെ ഇടുങ്ങിയ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന അഞ്ച് നില ഫാക്ടറിയാണ് തകര്‍ന്ന് വീണത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ദുരന്തം. ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായ കെട്ടിടം തകര്‍ന്നടിയുകയായിരുന്നു. ഫയര്‍ഫോഴ്സ്, മുന്‍സിപ്പാലിറ്റി ജീവനക്കാരും ഫാക്ടറി ജീവനക്കാരും ഉള്‍പ്പടെ 25 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. 11 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിരാവരണ സേനയും പഞ്ചാബ് പോലീസ്-ഫയര്‍ഫോഴ്സ് വിഭാഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Post A Comment: