ചാലക്കുടി രാജീവ് കൊലക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സി.പി. ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

തൃശൂര്‍: ചാലക്കുടി രാജീവ് കൊലക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സി.പി. ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചാലക്കുടി ജുഡീഷല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അറസ്റ്റിലായ  ഉദയഭാനു ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. കസ്റ്റഡിയില്‍ വീണ്ടും ചോദ്യംചെയ്യണമെന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഭൂമി ഇടപാടില്‍  നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിയപ്പോള്‍ കൊല്ളപ്പെട്ടെന്നാണു കേസ്. നിരവധി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ഉദയഭാനുവിന്‍റെ പക്കല്‍നിന്നു കിട്ടിയില്ലെന്നാണു പൊലീസ് പറയുന്നത്. കേസില്‍ ഏഴാം പ്രതിയാണ് സി.പി. ഉദയഭാനു.

Post A Comment: