ആളൂരില്‍ അമ്പലവും വീടും കുത്തി ത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തുആളൂര്‍: ആളൂരില്‍ അമ്പലവും വീടും കുത്തി ത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച യുവാവിനെ  അറസ്റ്റു ചെയ്തു. 
ചാലക്കുടി ഉറുമ്പന്‍കുന്ന് വെള്ളച്ചാലില്‍ ബിബിനെ(19) യാണ് എസ്‌ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്. 
ഞായറാഴ്ച പുലര്‍ച്ചെ ആളൂര്‍ എടത്താടന്‍ മുത്തപ്പന്‍ ക്ഷേത്രത്തിലും കനാല്‍ പാലത്തിനടുത്തുള്ള മംഗലത്തുപറമ്പില്‍ തോമസിന്‍റെ വീട്ടിലുമാണ് ഇയാള്‍ മോഷണം നടത്തിയത്.
എഎസ്‌ഐ മാരായ സി.എ.സാദത്ത്, ഒ.ജെ.പോള്‍സന്‍, ഗ്ലാഡിന്‍ ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒ അശോകന്‍ ,സിപി ഒ മാരായ ജീവന്‍ ,ടെസ്സി, വിനു ,ഷൈജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ത്തില്‍ ഉണ്ടായിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇയാള്‍ മൊബൈല്‍ ഫോണും സൈക്കിളുകളും മോഷ്ടിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു. 
രാത്രികാലങ്ങളില്‍ വീട് വിട്ട് കറങ്ങി നടന്നണ് യുവാവ് മോഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളും സ്ഥിരം കുറ്റവാളികളെയും നിരീക്ഷിച്ചുവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

2016 ല്‍ ചാലക്കുടി പോട്ടയില്‍ അമ്പലവും, കടയും അലവി സെന്ററില്‍ കപ്പേളയും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലും, കൊടകരയില്‍ മോബൈല്‍ ഫോണ് മോഷണ കേസിലും ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

Post A Comment: