പ്രദേശത്തെ ഡിവൈഎഫ്‌ഐ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്ന സതീശന്‍ തന്‍റെ സഹോദര പുത്രന്‍ ഡിവൈഎഫ്‌ഐക്കാരെ അക്രമിക്കുന്നത് കണ്ടാണ് സംഘര്‍ഷത്തില്‍ ഇടപെട്ടത്.

തൃശൂര്‍: കൈപ്പമംഗലത്ത് സംഘര്‍ഷത്തിനിടെ മരിച്ച സതീശന്‍ സിപിഐഎം പ്രവര്‍ത്തകനാണെന്നും, സതീശനെ ബലിദാനി ആക്കാനുള്ള ആര്‍എസ്‌എസ്-ബിജെപി നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐഎം നാട്ടിക ഏരിയാ കമ്മറ്റി.
അടുത്ത കാലത്ത് പ്രദേശത്തെ ഡിവൈഎഫ്‌ഐ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്ന സതീശന്‍ തന്‍റെ സഹോദര പുത്രന്‍ ഡിവൈഎഫ്‌ഐക്കാരെ അക്രമിക്കുന്നത് കണ്ടാണ് സംഘര്‍ഷത്തില്‍ ഇടപെട്ടത്. ഇതിനിടെ കുഴഞ്ഞു വീണ സതീശന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
ബലിദാനി ദാഹികളില്‍ നിന്ന് മൃതദേഹം വിട്ടു നല്‍കാന്‍ പോലീസ് ഇടപെടണമെന്നും സിപിഐഎം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സതീശന്റെ മരണത്തില്‍ ഉത്തരവാദിത്തമുള്ളതെന്നും സിപിഐഎം നാട്ടിക ഏരിയാ കമ്മറ്റി അറിയിച്ചു.
കൊല്ലപ്പെട്ട സതീശന്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെന്ന് ആരോപിച്ച്‌ ബിജെപി നാളെ നാട്ടിക നിയോജക മണ്ഡലത്തിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലും ഹര്‍ത്താലിന് ആഹ്ലാനം ചെയ്തിട്ടുണ്ട്.


Post A Comment: