നാരായണ്‍ ദത്ത് തിവാരിയെ സെപ്റ്റംബര്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ദില്ലി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എന്‍ ഡി തിവാരി ഗുരുതരാവസ്ഥയില്‍. സ്ട്രോക്കിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിവാരി വെന്റിലേറ്ററില്‍ കഴിയുകയാണ്. 92കാരനായ നാരായണ്‍ ദത്ത് തിവാരിയെ സെപ്റ്റംബര്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയൊന്നുമില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. പക്ഷാഘാതം മൂലം തിവാരിയുടെ ശരീരത്തിന്റെ വലുതു ഭാഗം പൂര്‍ണമായും തളര്‍ന്നിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തെ വളരെയധികം ഇഷ്ടപ്പെടുന്ന അദ്ദേഹം സന്ദര്‍ശകരെ തിരിച്ചറിയുന്നില്ലെങ്കിലും മകനും ഭാര്യയും പാടിക്കൊടുക്കുന്ന രാഗങ്ങളോട് പ്രതികരിക്കുന്നുണ്ട്.  രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന തിവാരി ആന്ധ്രപ്രദേശിന്‍റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതല്‍ 2009 വരെ ഗവര്‍ണറായിരുന്ന തിവാരി ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഏക രാഷ്ട്രീയ നേതാവും തിവാരിയാണ്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായാണ് തിവാരി പ്രവര്‍ത്തിച്ചത്.

Post A Comment: