തെക്കന്‍ കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തുശ്രീനഗര്‍: തെക്കന്‍ കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. കുല്‍ഗാമിലെ കുന്ധ് മേഖലയില്‍ നടന്ന പോലീസ് നടപടിയിലാണ് ഭീകരര്‍ പിടിയിലായത്. ഐജി മുനീര്‍ ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ സൈനികന്‍ മരിച്ചിരുന്നു. പിന്നാലെയാണ് ഭീകരര്‍ക്ക് വേണ്ടി പോലീസും സൈന്യവും സംയുക്ത തെരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് മൂന്ന് പേര്‍ പിടിയിലായതെന്നും കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും ഐജി ഖാന്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഭീകരന്‍ അത്താ മുഹമ്മദ് മാലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് പരിക്കേറ്റ ഭീകരനെ കണ്ടെത്തിയതെന്നും ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും ഖാന്‍ പറഞ്ഞു. നവംബര്‍ 14-നാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം മനസിലാക്കി പോലീസും സൈന്യവും നടപടി തുടങ്ങിയത്. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഭീകരനും കൊല്ലപ്പെട്ടിരുന്നു.

Post A Comment: