ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്ദില്ലി: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി.

Post A Comment: