ഇന്തോനേഷ്യയുടെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്നിപര്‍വതം പുകയുന്നു.ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്നിപര്‍വതം പുകയുന്നു. അഗ്നിപര്‍വതത്തില്‍ നിന്നുമുള്ള ചാരം കിലോമീറ്ററുകള്‍ വ്യാപിച്ചതോടെ ബാലി രാജ്യാന്തര വിമാനത്താവളം അടച്ചു. ഇതോടെ രാജ്യത്തെത്തിയ ആയിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങി. പ്രദേശത്ത് നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ഏഴോളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അഗുങ് പര്‍വതത്തില്‍ നിന്നാണ് തീയും പുകയും ഉയരുന്നത്. ഇന്നലെ വൈകീട്ട് 5.30 ന് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 1,500 മീറ്റര്‍ ഉയരത്തില്‍ വരെ പുക ഉയര്‍ന്നതായി ഇന്തോനോഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇതിനു മുന്‍പ് കഴിഞ്ഞ ചൊവ്വാഴ്ച്ചയും അഗുങ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു. 1963 ല്‍ അഗുങില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 1,100 ഓളം പേര്‍ മരിച്ചിരുന്നു.

Post A Comment: