പരിശീലനം നടത്തിക്കൊണ്ടിരുന്ന ഇറാഖ് സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു.


ബാഗ്ദാദ്: പരിശീലനം നടത്തിക്കൊണ്ടിരുന്ന ഇറാഖ് സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു. അപകടത്തില്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന 7 ടീം അംഗങ്ങളും കൊല്ലപ്പെട്ടു. ഇറാഖ് പ്രതിരോധ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഞാറാഴ്ച രാവിലെ സെന്‍ട്രല്‍ വാസിറ്റ് പ്രവിശ്യയില്‍ പരിശീലനം നടത്തികൊണ്ടിരുന്ന റഷ്യന്‍ നിര്‍മ്മിത Mi-17 എന്ന ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ബാഗ്ദാദിന്‍റെ തെക്ക് കിഴക്കായി ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഈ പ്രവിശ്യ. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി നടക്കുന്ന യുദ്ധ മുഖത്തിന്‍റെ അടുത്താണ് സെന്‍ട്രല്‍ വാസിറ്റ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്.

Post A Comment: