തെന്നിന്ത്യന്‍ നടി ജ്യോതി കൃഷ്ണ വിവാഹിതയായി
തെന്നിന്ത്യന്‍ നടി ജ്യോതി കൃഷ്ണ വിവാഹിതയായി. ഇന്ന് ഉച്ചക്ക് തൃശൂരില്‍ വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര തരാം രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് വരന്‍. ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാര്‍ച്ച്‌ എന്ന മലയാളം സിനിമയിലൂടെ 2011 ലാണ് ജ്യോതി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ലാസ്റ്റ് ബെഞ്ച്, ഗോഡ് ഫോര്‍ സെയില്‍, ഞാന്‍ എന്നിങ്ങനെ എട്ടോളം സിനിമകളില്‍ അഭിനയിച്ചു. മാധവിക്കുട്ടിയെക്കുറിച്ചുള്ള ആമി എന്ന സിനിമയിലും ജ്യോതി അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ജോഷി, ജീത്തു ജോസഫ്, എംപിയും നടനുമായ സുരേഷ് ഗോപി, സുനില്‍ സുഗത, ജയരാജ് വാരിയര്‍, നടിമാരായ ഭാവന, മിയ, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.

Post A Comment: