കട്ടപ്പന ഏലപ്പാറയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു.


ഇടുക്കി: കട്ടപ്പന ഏലപ്പാറയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. അമിതവേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏലപ്പാറയ്ക്കു സമീപം ചിന്നാറിലായിരുന്നു അപകടം. ചങ്ങനാശേരി- കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന പള്ളിപ്പറമ്പില്‍ ബസാണ് അപകടത്തില്‍പെട്ടത്.

Post A Comment: