തോമസ് ചാണ്ടി തനിയെ പുറത്ത് പോയില്ലെങ്കില്‍ പിടിച്ച്‌ പുറത്താക്കേണ്ടി വരുമെന്ന് വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: തോമസ് ചാണ്ടി തനിയെ പുറത്ത് പോയില്ലെങ്കില്‍ പിടിച്ച്‌ പുറത്താക്കേണ്ടി വരുമെന്ന് വി എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആരോപണം അന്വേഷിച്ച്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി എസ് മുമ്പും നിലപാട് സ്വീകരിച്ചിരുന്നു. തോമസ് ചാണ്ടി രാജിവയ്ക്കണമോ എന്ന കാര്യം പ്രമാണിമാര്‍ തീരുമാനിക്കട്ടെയെന്നാണ് അന്ന് വി എസ് പറഞ്ഞത്. ആരോപണ വിധേയനായ മന്ത്രി തുടരുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാകാമെന്നും വി എസ് പറഞ്ഞിരുന്നു. ഇടതുമുന്നണി യോഗം തോമസ് ചാണ്ടി രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ സി പി തീരുമാനമെടുക്കട്ടെയെന്ന് യോഗത്തില്‍ പിണറായിയും പറഞ്ഞിരുന്നു.

Post A Comment: