ബസും ട്രക്കും കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു.


മോസ്കോ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. റഷ്യയില്‍ യോഷ്കര്‍ ഒലയേയും കൊസ്മോഡെമ്യാന്‍സ്കിനെയും ബന്ധിപ്പിക്കുന്ന പാതയില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ ട്രാക്കില്‍ പ്രവേശിക്കുകയും ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതാവാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. റഷ്യയിലെ ട്രാന്‍സ്പോര്‍ട് വിഭാഗം അപകടം വരുത്തിയ ബസിനെ കുറിച്ച്‌ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Post A Comment: